Wednesday, October 10, 2012



ഒരു  ദിവസം

ഒരു  നിമിഷമെങ്കിലും  ആ  കാഴ്ച   നോക്കി  നില്‍‍‍ക്കാത്തവരാരുണ്ട്അതിന്റെ പ്രഭയില്‍ നാമെല്ലാം മറന്നു പോകും   അതാണ്  അതിന്റെ ശക്തി അന്നു വെള്ളിയാഴ്ചയായിരുന്നു സ്കൂള്‍  വിട്ടു വന്ന  എനിക്ക്  ഒരു  സുഖവുമുണ്ടായിരുന്നില.ഹോംവര്‍ക്ക്  ചെയ്യാത്ത എനിക്ക് രമ  ടീച്ചറുടെ  കയ്യില്‍  നിന്നും പൊതുരെ തലു കിട്ടികണക്ക് ചെയ്യാനറിയാത്തതുകൊണ്ടാ ണന്ന് പറഞ്ഞിട്ടും ടീച്ചര്‍ കേട്ടില്ല.വലതു കയ്യില്‍  റോസാപൂവിന്റെ നിറമുള്ള  രണ്ടു  വടു ഉദിച്ചു നില്‍ക്കുന്നു.ആ വേദനയും  പേറിക്കൊണ്ടാണ്  ഞാന്‍  വീട്ടിലെത്തിയത്.
           അമ്മയുടെ  ചീത്ത     വേറേ.  തലേദിവസം  രാമുവേട്ടെന്റ    കടയില്‍       നിന്നും പഞ്ചസാര വാങ്ങാന്‍ അമ്മ പറഞ്ഞതനുസരിച്ച്   പോയി.പക്ഷേ,ഞാന്‍ വാങ്ങിച്ചത് ശര്‍ക്കരയായിരുന്നു അത് എന്തു പറ്റിയതാണെന്ന് എനികക്കറിയില്ല  എന്‍   മനസ്സില്‍    ഇപ്പോള്‍ ആകെ ഇരുട്ടാണ്.എനിക്കൊന്നിനും കഴിയുന്നില്ല.

ചായ കുടിച്ച് ഞാന്‍ പഠിക്കാന്‍ ഇരുന്നു  പക്ഷേ അതിനു  കഴിയുന്നില്ല  ഞാന്‍ മെല്ലേ   ജനാലയുടെ അടുത്തേക്ക് പോയി അകത്ത് രാതിയിലേക്കുള്ള  ഭക്ഷണമുണ്ടാക്കുന്നതിന്റെ  തിരക്കിലാണ് അമ്മ.
 ഞാന്‍ പുറത്തേ ക്ക് നോക്കി  ഒരു ദിവസത്തേ ജോലികഴിഞ്ഞ് ആ സന്തോഷം മുഴുവന്‍ എതയും പെട്ടെന്ന് തന്റെ    കുടുംബത്തിനോട് കൂടെ പങ്കു വെയ്ക്കാന്‍ ഒടുന്ന മനുഷ്യര്‍. രാത്രി കുടുംബത്തില്‍ ജോലി ചെയ്ത് ക്ഷീണിച്ച ഭര്‍ത്താവിനും മക്കള്‍ക്കുമുള്ള ഭക്ഷണമുണ്ടാക്കാന്‍ സാധനങ്ങള്‍ വാങ്ങുന്ന വീട്ടമ്മമാര്‍..........തന്റെ   കൂട്ടില്‍ മക്കള്‍ ഒറ്റക്കാണെന്ന് ഒര്‍ത്ത് കുതിച്ചു പറക്കുന്ന പക്ഷികള്‍....... വീണ്ടുമൊരു പുലരിയായ് തിരിച്ചു വരാന്‍ വേണ്ടി ആഴിയിലേക്ക് പോകുന്ന സൂര്യന്‍........... സൂര്യന്റെ വേര്‍പാട് അകറ്റാന്‍ ചന്ദ്രന്‍......അങ്ങനെ ചക്രവാളത്തിലേക്ക് കണ്ണും നട്ട് ഞനിരുന്നു